Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threatened

കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു; ത​ഹ​സി​ൽ​ദാ​രു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് ദേ​വി​കു​ളം എം​എ​ൽ​എ

മൂ​ന്നാ​ർ: കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് എ.​രാ​ജ എം​എ​ൽ​എ. മൂ​ന്നാ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ സി.​വി.​ഗാ​യ​ത്രി​യെ​യാ​ണ് ഫോ​ണി​ൽ വി​ളി​ച്ച് രാ​ജ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

മൂ​ന്നാ​റി​ലെ കൈ​യ്യേ​റ്റം ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭീ​ഷ​ണി. സ്പെ​ഷ്യ​ൽ ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നാ​ർ ടൗ​ണി​ൽ കൈ​യ്യേ​റ്റ ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് സ്റ്റോ​പ്പ്‌ മെ​മ്മോ ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ പ​രാ​തി​യു​മാ​യി എം​എ​ൽ​എ​യെ സ​മീ​പി​ച്ചു.

ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ കൈ​ക്കൂ​ലി വാ​ങ്ങി കൈ​യ്യേ​റ്റ​ങ്ങ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ​യെ​ന്നും എം​എ​ൽ എ ​ചോ​ദി​ച്ചു. വി​വ​രം ന​ൽ​കി​യാ​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യാ​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ മ​റു​പ​ടി​യും പ​റ​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ എം​എ​ൽ​എ​യു​ടെ ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗാ​യ​ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ​തി​രെ വി​ജി​ല​ൻ​സി​നോ പോ​ലീ​സി​നോ പ​രാ​തി ന​ൽ​ക​ണം. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

Latest News

Corehub Up